റഷ്യ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യക്ക് പ്രിയം ഭാഭിജി പപ്പടം; ബിജെപിയെ വിമര്‍ശിച്ച് ശിവസേന

By Desk Reporter, Malabar News
Malabar News_ Uddhav Thackeray_Shivsena
Uddhav Thackeray
Ajwa Travels

മൂംബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ കണ്ടെത്തിയ റഷ്യയെ പ്രശംസിച്ചും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ചും ശിവസേന രംഗത്ത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വാക്‌സിന്‍ എന്ന വലിയ നേട്ടത്തിലെത്തിയ റഷ്യയാണ് യഥാര്‍ത്ഥ മാതൃകയെന്ന് ശിവസേന മുഖപത്രം ‘സാമ്‌ന’ യില്‍ വന്ന ലേഖനം ചൂണ്ടിക്കാണിക്കുന്നു. കോവിഡിനെതിരെ ഫലപ്രദമാണെന്ന തരത്തില്‍ ഭാഭിജി പപ്പടത്തിന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നല്‍കിയ പ്രചാരണങ്ങളെ അവജ്ഞതയോടെ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെടുന്നു .

എംപിയും പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവുത്ത് ആണ് ലേഖനമെഴുതിയത്. പുടിന്‍ നടപ്പാക്കിയതാണ് യഥാര്‍ത്ഥ ആത്മനിര്‍ഭര്‍ എന്നും വാക്‌സിന്‍ കണ്ടുപിടിച്ചതിന് ശേഷം സ്വന്തം മകളില്‍ കുത്തിവെച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ലേഖനത്തില്‍ പറയുന്നു.

‘ ആയുഷ് മിനിസ്റ്റര്‍ ശ്രീപദ് നായിക് തന്റെ മന്ത്രാലയത്തിന് കീഴിലൂടെ കോവിഡിനെ പ്രതിരോധിക്കും എന്ന രീതിയില്‍ ഒരുപാട് ആയുര്‍വേദ മരുന്നുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നു, ഒടുവില്‍ മന്ത്രി തന്നെ രോഗബാധിതനാവുമ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ് ‘ റാവുത്ത് ചോദിച്ചു.

നരേന്ദ്ര മോദിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും ഉള്‍പ്പെടെയുള്ളവര്‍ അയോദ്ധ്യയിലെ രാമക്ഷേത്രപൂജയില്‍ പങ്കെടുത്തിട്ടും എന്തുകൊണ്ടാണ് നിരീക്ഷണത്തില്‍ പോകാത്തതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തുന്നുണ്ട്.

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാഭിജി പപ്പടം കൊറോണയില്‍ നിന്ന് പ്രതിരോധം തീര്‍ക്കും എന്ന നിലയിലുള്ള പ്രചരണങ്ങള്‍ നടത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയും ശിവസേന നേതൃത്വവും തമ്മിലുള്ള ബന്ധം പലപ്പോഴും തുറന്ന പോരിലേക്ക് എത്തിയിരുന്നു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സമീപനമാണ് ശിവസേന തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE