സിദ്ദു മൂസ്‌വാല കൊലപാതകം; പോലീസ് തന്നെ കൊല്ലുമെന്ന് അറസ്‌റ്റിലായ ഗുണ്ടാ നേതാവ്

By Desk Reporter, Malabar News
Sidhu Moose Wala Murder: Jailed Gangster Says He Fears Cops Will Kill Him
Ajwa Travels

ന്യൂഡെൽഹി: പോലീസ് എൻകൗണ്ടറിൽ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പട്യാല കോടതിയിൽ ഇയാൾ ഹരജി സമർപ്പിച്ചു.

പഞ്ചാബ് പോലീസിനൊപ്പം തന്നെ അയക്കരുതെന്നും വ്യാജ ഏറ്റുമുട്ടലിൽ അവർ വധിക്കുമെന്നും ആണ് ഹരജിയിൽ പറയുന്നത്. തനിക്കെതിരെയുള്ള അന്വേഷണം തിഹാർ ജയിലിൽ തന്നെ നടത്താമെന്നും തന്റെ ശാരീരിക കസ്‌റ്റഡി അനുവദിക്കരുതെന്നും ബിഷ്‌ണോയി അപേക്ഷിച്ചു. എന്നാൽ ഇയാളുടെ ഹരജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

നിലവിൽ ലോറൻസ് ബിഷ്‌ണോയ്, മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ്‌ ക്രൈം ആക്‌ട് അല്ലെങ്കിൽ ജാമ്യം അനുവദിക്കുന്നതിന് വളരെ കഠിനമായ വ്യവസ്‌ഥകളുള്ള MCOCA പ്രകാരമുള്ള ഒരു സംഘടിത കുറ്റകൃത്യ കേസിൽ ഡെൽഹിയിലെ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.

പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയാണ് സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്‌വാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം.

കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസ്‌വാലയുടെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. 28കാരനായ മൂസ്‌വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടു.

Most Read:  ‘അമർ’; വിക്രമിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE