കൊളംബോ: ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്.എല്‍.പി.പി.) രാജ്യത്ത് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചു. ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ രാജ്പക്സെ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു.
സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറാന്‍ ഒരുങ്ങുകയാണ് രാജ്പക്സെ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. ഗോവധത്തിന് നിരോധനം ഏര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല.
ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 99% ആളുകളും മാംസം ഭക്ഷിക്കുന്നവരാണ്. എന്നാല്‍ ഭൂരിപക്ഷം ഹിന്ദുക്കളും ബുദ്ധമതക്കാരും ഗോമാംസം കഴിക്കുന്നില്ല. മതപരമായ കാരണങ്ങളാല്‍ പശു കശാപ്പ് നിരോധിക്കാന്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള എസ്.എല്‍.പി.പി. സര്‍ക്കാരില്‍ ബുദ്ധ സന്യാസിമാര്‍ സമ്മര്‍ദം ചെലുത്താറുള്ളതാണ്