താരമായി സ്‌പാനിഷ്‌ കാബ്രാലെസ് ബ്ളൂ ചീസ്; വിറ്റത് 27 ലക്ഷം രൂപക്ക്- ലോക റെക്കോർഡ്

ചക്രത്തിന്റെ രൂപത്തിൽ തീർത്ത 2.17 കിലോഗ്രാം ഭാരമുള്ള ഈ ചീസിനു ഇതുവരെ വിൽപ്പനയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന വിലയാണ് ലഭിച്ചത്.

By Trainee Reporter, Malabar News
Spanish Cabrales Blue Cheese
Spanish Cabrales Blue Cheese
Ajwa Travels

ചീസ് ഉപയോഗിച്ചുള്ള പലഹാരങ്ങൾ പൊതുവെ എല്ലാവർക്കും ഏറെ ഇഷ്‌ടമാണ്. ബർഗർ, പിസ തുടങ്ങിയ വിഭവങ്ങളുടെ രുചി ഉയർത്തുന്നതിൽ ചീസ് പാൽക്കട്ടിക്കുള്ള കഴിവ് അപാരമാണ്. സൂപ്പിലായാലും സാലഡിലായാലും ചീസിന്റെ രുചി ഒന്ന് വേറിട്ട് തന്നെ നിൽക്കുമെന്ന് പറയുമ്പോഴും, ചീസ് അത്ര ചീപ്പായി വാങ്ങാമെന്ന് ആരും കരുതരുത്.

സ്‌പെയിനിലെ ലോസ് പ്യൂർട്ടോസിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒരു പ്രാദേശിക ആഘോഷം നടന്നു. ചീസ് ഫെസ്‌റ്റിവൽ എന്നാണ് ആഘോഷത്തിന്റെ പേര്. ഈ ആഘോഷത്തിനിടെ വിറ്റഴിക്കപ്പെട്ട സ്‌പാനിഷ്‌ കാബ്രാലെസ് ബ്ളൂ ചീസാണ് (Spanish Cabrales Blue Cheese) ഇപ്പോൾ താരം. ഒന്നും രണ്ടുമല്ല, 32,000 ഡോളറിനാണ് ഇവിടെ നടന്ന ഒരു ലേലത്തിൽ ചീസ് വിറ്റു പോയത്. അതായത്, ഏതാണ്ട് 27 ലക്ഷം ഇന്ത്യൻ രൂപക്ക്. ഇതുവരെ ചീസിന്റെ വിൽപ്പനയിൽ ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും മറികടന്നിരിക്കുകയാണ് സ്‌പാനിഷ്‌ കാബ്രാലെസ് ബ്ളൂ ചീസ്.

ചക്രത്തിന്റെ രൂപത്തിൽ തീർത്ത 2.17 കിലോഗ്രാം ഭാരമുള്ള ഈ ചീസിനു ഇതുവരെ വിൽപ്പനയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന വിലയാണ് ലഭിച്ചത്. ഇത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കൂടിയാണ്. ഗില്ലെർമോ പെൻഡാസ് എന്നയാളാണ് തന്റെ കുടുംബത്തിന്റെ ബേക്കറിൽ വെച്ച് ഈ ചീസ് തയ്യാറാക്കിയത്. സ്‌പെയിനിലെ ഒവിഡോയ്‌ക്ക് സമീപമുള്ള എൽ ലാഗർ ഡി കൊളോട്ടോ റെസ്‌റ്റോറന്റ് ഉടമ ഇവാൻ സുവാരസിന്റെ പേരിലായിരുന്നു മുൻ റെക്കോർഡ്. 201918.5 ലക്ഷം രൂപക്കായിരുന്നു അദ്ദേഹം ചീസ് വിറ്റു റെക്കോർഡ് നേടിയത്.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE