ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
Award for Disabled
Ajwa Travels

തിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡിഫറന്റ് ചില്‍ഡ്രന്റെ(എച്ച്എംഡിസി) നവീകരിച്ച കെട്ടിടോൽഘാടനത്തോട് അനുബന്ധിച്ചാണ് മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്. എച്ച്എംഡിസി മാതൃകാ സ്‌ഥാപനമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി നടത്തി.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണം, പരിശീലനം, പുനരധിവാസം, വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ് എച്ച്എംഡിസി.

അസ്‌ഥിപരിമിതി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി തിരുവനന്തപുരം കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകനായ ഡോ. ആര്‍ ജയകുമാര്‍, തൃശൂര്‍ ഇരിങ്ങാലക്കുട പഞ്ചായത്ത് വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ പണ്ടു സിന്ധു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ളാര്‍ക്കായ വിഎസ് വിഷ്‌ണു, പാലക്കാട് തോലനൂര്‍ ജിഎച്ച്എസ്എസിലെ കെഎ അജേഷ് എന്നിവരെ കേള്‍വി പരിമിതി നേരിടുന്നവരിലെയും ഇടുക്കി മുരിക്കാടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ അധ്യാപിക ലിന്‍സി ജോര്‍ജ്, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്‌റ്റന്റ് റോയ് തോമസ് എന്നിവരെ കാഴ്‌ച പരിമിതി നേരിടുന്ന വിഭാഗത്തിലെ മികച്ച സര്‍ക്കാര്‍ ജീവനക്കാരായും തിരഞ്ഞെടുത്തു.

Read Also: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്; പ്രഖ്യാപനം ഉടന്‍

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ മികച്ച ജീവനക്കാരനായി കാസര്‍ഗോഡ് കുണ്ടംകുഴി കുടുംബശ്രീ വിപണന കേന്ദ്രത്തിലെ സെയില്‍സ്‌മാന്‍ മണികണ്‌ഠന്‍, പൊതുമേഖലയില്‍ കേള്‍വി പരിമിതി വിഭാഗത്തില്‍ പത്തനംതിട്ട ടൗണ്‍ ബ്രാഞ്ച് സ്‌റ്റേറ്റ് ഡെപ്യൂട്ടി മാനേജര്‍ എആര്‍ രാധാകൃഷ്‌ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

സ്വകാര്യ മേഖലയില്‍ മലപ്പുറം വെളിമുക്ക് ഷൈന്‍ സ്‌റ്റോണ്‍സ് മാര്‍ബിള്‍സ് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഷഫീക്ക്, മലപ്പുറം എടകര ന്യൂ ലീഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഹബീബ് റഹ്‌മാന്‍ എന്നിവരെ അസ്‌ഥി പരിമിതി നേരിടുന്നവരുടെ വിഭാഗത്തിലും കേള്‍വി പരിമിതി വിഭാഗത്തില്‍ പത്തനംതിട്ട ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് പ്രസ് ഗ്രാഫിക് ഡിസൈനര്‍ പിഎ അരുണ്‍കുമാര്‍, കാക്കനാട് എസ്എഫ്ഒ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രാഫിക്‌സ് ഡിസൈനര്‍ കെഎം അബ്‌ദുള്‍ ഷുക്കൂര്‍, കാഴ്‌ച പരിമിതി വിഭാഗത്തില്‍ മലപ്പുറം പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിസേബിള്‍ഡ് ഡയറക്‌ടര്‍ ടി ഇബ്രാഹീം എന്നിവരെ തിരഞ്ഞെടുത്തു.

Read Also: കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്‌കാരം അസ്‌ഥിപരിമിതി വിഭാഗത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സാന്ത്വനം ഡേ കെയര്‍, കേള്‍വി, സംസാര പരിമിതി വിഭാഗത്തില്‍ കോഴിക്കോട് കൊയിലാണ്ടി നെസ്‌റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ ഡെഫ് സ്‌കൂള്‍, ബുദ്ധി പരിമിതി വിഭാഗത്തില്‍ കാസര്‍ഗോഡ് മൂളിയാര്‍ അക്കര ഫൗണ്ടേഷന്‍ സെന്റര്‍ എന്നിവ നേടി.

ചടങ്ങിൽ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി കെല്‍ട്രോണുമായി സഹകരിച്ച് ആരംഭിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റ്, നാഷണല്‍ ട്രസ്‌റ്റ് ആക്റ്റ് പ്രകാരം മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ദാനം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള വയോ പോഷണം പദ്ധതിയുടെ പ്രഖ്യാപനം, വയോജന ക്ഷേമ മേഖലയില്‍ മികച്ച സേവനം നടത്തുന്ന സന്നദ്ധ സംഘടനക്ക് അംഗീകാരം നല്‍കല്‍ എന്നിവയുടെ ഉൽഘാടനവും മന്ത്രി നിര്‍വഹിച്ചു.

എ പ്രദീപ് കുമാര്‍ എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കളക്‌ടര്‍ സാംബശിവ റാവു സ്വാഗതം ആശംസിച്ചു. എംകെ രാഘവന്‍ എംപി, കോഴിക്കോട് നഗരസഭാ മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. എച്ച്എല്‍എഫ്‌പിപിടി സ്‌റ്റേറ്റ് പ്രോഗ്രാം മാനോജര്‍ വിമല്‍ രവി റിപ്പോര്‍ട് അവതരണം നടത്തി.

Read Also: നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE