കിറ്റിലെ ശര്‍ക്കരയും പപ്പടവും; കരാറുകാര്‍ക്കു മുഴുവന്‍ തുകയും കൊടുത്ത് സപ്ലൈകോ

By News Desk, Malabar News
Malabarnews_onam kit
Representational image
Ajwa Travels

തിരുവനന്തപുരം: ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യം അല്ലാത്തതും നിലവാരം ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച കരാറുകാര്‍ക്കു സപ്ലൈകോ മുഴുവന്‍ തുകയും കൊടുക്കുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് കരാറുകാര്‍ക്ക് മുഴുവന്‍ പണവും നല്‍കാന്‍ ഒരുങ്ങുന്നത്.

നിലവാരമില്ലാത്ത പപ്പടം നല്‍കിയ ഒരു കരാറുകാരന് (ഹഫ്സര്‍ ട്രേഡിങ് കമ്പനി) മൂന്നു കോടിയോളം രൂപ നല്‍കിക്കഴിഞ്ഞു. കോഴിക്കോട്ടെ ശര്‍ക്കര കരാറുകാരന് (ബാല്‍സണ്‍) 88 ലക്ഷം രൂപ നല്‍കി. ശര്‍ക്കര നല്‍കിയ ഈറോഡ് എ.വി.എന്‍. ട്രേഡേഴ്സിന് ഒരു കോടിയോളം രൂപ നല്‍കി. ഇവരടക്കമുള്ള കരാറുകാര്‍ക്കു പണം നല്‍കാനുള്ള നടപടി തുടരുകയാണ്.

ഗുണ നിലവാരമില്ലാത്ത പപ്പടവും ശര്‍ക്കരയും വിതരണം ചെയ്‌ത കരാറുകാര്‍ക്കു പണം നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസുള്ളത് അവഗണിച്ചാണു തിരക്കിട്ട നടപടി. ഭക്ഷ്യവകുപ്പ് സെക്രട്ടറി, സപ്ലൈകോ സി.എം.ഡി. എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്‌ഥരെ കക്ഷിചേര്‍ത്ത് ജോമി മത്തായി എന്നയാളാണു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇതില്‍ ഭക്ഷ്യവകുപ്പ് മുഖേന സത്യവാങ്മൂലം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാല്‍ കേസ് 14-ലേക്കു മാറ്റിവച്ചിരിക്കുകയാണ്.

National News: ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലേക്ക്

കൃത്രിമ നിറം മുതല്‍ ചത്ത പല്ലിയും പാന്‍പരാഗ് പാക്കറ്റും വരെ ശര്‍ക്കരയില്‍ കണ്ടെത്തിയിരുന്നു. അതോടെ, തുടര്‍ന്നുള്ള കിറ്റുകളില്‍ ശര്‍ക്കരക്ക് പകരം കൂടുതല്‍ പഞ്ചസാര ഉള്‍പ്പെടുത്തി. കിറ്റ് വിതരണം വൈകുകയും ചെയ്‌തു. ശര്‍ക്കര നല്‍കിയ അഞ്ചു കമ്പനികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഓണം കഴിഞ്ഞാണു പപ്പടം ഭക്ഷ്യയോഗ്യം അല്ലെന്ന പരിശോധനാ ഫലം വന്നത്. സോഡിയം കാര്‍ബണേറ്റിന്റെയും (അലക്കുകാരം) ഈര്‍പ്പത്തിന്റെയും അളവ് വളരെ കൂടുതലായിരുന്നു.

എന്നാല്‍ ഇവ വിതരണം ചെയ്‌ത കമ്പനികള്‍ക്ക് എതിരേ യാതൊരു നടപടിയുമില്ല. ഭക്ഷ്യ യോഗ്യമല്ലാത്ത ഉല്‍പന്നങ്ങള്‍ തുടര്‍ച്ചയായി വിതരണം ചെയ്യുന്ന കമ്പനികളെ ഒരു മാസത്തേക്കു മാത്രം വിലക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഇതോടെ, അടുത്ത മാസത്തെ ടെന്‍ഡറിലും ഈ കമ്പനികള്‍ക്കു പങ്കെടുക്കാം.

Read Also: ആദ്യ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്‌ഥാനം; പ്രഖ്യാപനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE