Tag: Kerala Assembly Election Result
കാസര്‍ഗോഡ് മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്; അന്തിമ ഫലം ഇങ്ങനെ
കാസർഗോഡ്: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.
ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും...
രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കൊണ്ടാണ് ജനഹിതമെന്നും ഈ സന്തോഷമാണ് ഇന്ന് പങ്കുവെക്കാൻ ഉള്ളതെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു....
പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടി; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ 5 വർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടലുകൾ...
‘ബിജെപിയെ പൊതു ശത്രുവായി കണ്ടു, നേമത്ത് നടന്നത് ഒത്തുകളി’; കുമ്മനം
തിരുവനന്തപുരം: ബിജെപിയെ പൊതു ശത്രുവായി കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് മുതിർന്ന ബിജെപി നേതാവും നേമത്തെ സ്‌ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ. ഒത്തുകളി രാഷ്‌ട്രീയമാണ് നേമത്ത് നടന്നത് എന്നത് വ്യക്‌തമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
എല്ലാവർക്കും...
‘നമ്മൾ സ്വപ്‍നം കാണേണ്ട പ്രധാനമന്ത്രി ഇതാണ്’; പിണറായി വിജയനെ പ്രശംസിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം : കേരളത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇടത് മുന്നണി വീണ്ടും അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്....
‘സന്തോഷം ആഘോഷിക്കുവാനുള്ള സമയമല്ല’; കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്‌ട്രീയ ചരിത്രം തിരുത്തി ഇടത് പക്ഷം നേടിയ വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളെ കാണുന്നു. കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. എന്നാൽ ഇത്തരമൊരു...
വിശദമായ പരിശോധന നടത്തും; പരാജയ കാരണം മത, വർഗീയ ധ്രുവീകരണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൻഡിഎയെ തോൽപ്പിക്കാൻ മത, വർഗീയ ധ്രുവീകരണം നടന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാന മണ്ഡലങ്ങളിൽ എല്ലാം മുസ്‌ലിം ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. സിപിഎമ്മിലെ മുസ്‌ലിം വോട്ടർമാർ യുഡിഎഫിന് വോട്ട്...
ഐതിഹാസിക ചരിത്ര വിജയം; എ വിജയരാഘവന്‍
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ ചരിത്ര വിജയമാണ് സംഭവിച്ചതെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രചാരണ ഘട്ടത്തിലും തികഞ്ഞ ആത്‌മ വിശ്വാസം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടിപ്പിച്ചിരുന്നു...





































