ഇന്നലെ അടച്ച 10 ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്

By Desk Reporter, Malabar News
tamindau-lockdown
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ അടച്ച, തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. കേന്ദ്ര സ‍ർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടി പിൻവലിക്കണമെന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാട് സ‍ർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പാറശ്ശാല മുതൽ വെള്ളറട വരെ തമിഴ്‌നാട് അതിർത്തി വരുന്ന സ്‌ഥലങ്ങളിലെ 10 ഇടറോഡുകളാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് പോലീസ് ബാരിക്കേഡ് വച്ച് അടച്ചത്. കഴിഞ്ഞ വര്‍ഷവും കോവിഡ് വ്യാപന സമയത്ത് തമിഴ്‌നാട് റോഡുകള്‍ അടച്ചിരുന്നു. അന്ന് മണ്ണിട്ടാണ് റോഡ് അടച്ചത്.

കളിയിക്കാവിളയിൽ തമിഴ്‌നാട് പോലീസും ഉദ്യോഗസ്‌ഥരും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്.

Also Read:  ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE