അധ്യാപകന് മർദ്ദനം; ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

By Trainee Reporter, Malabar News
kerala police
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദരംപൊയിൽ ഗവ.എൽപി സ്‌കൂൾ അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്. ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചൂരപ്പിലാൽ ഷൗക്കത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസടുത്തത്. മർദ്ദനത്തിന് ഇരയായ എലിക്കോടൻ അലി അക്ബറിന്റെ പരാതിയിലാണ് നടപടി.

സ്‌കൂൾ സമയത്ത് യോഗം തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പരാതി. കൃത്യനിർവഹണം തടസപ്പെടുത്തി അധ്യാപകനെ മർദ്ദിക്കുകയും സ്‌കൂൾ രജിസ്‌റ്റർ നശിപ്പിക്കുകയും ചെയ്‌തതുൾപ്പടെയുള്ള കുറ്റമാണ് ഇയാളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. പ്രസിഡണ്ടിന്റെ കൂടെ ഉണ്ടായിരുന്ന ഓട്ടക്കല്ലൻ മുസ്‌തഫയും കേസിൽ പ്രതിയാണ്.

അതേസമയം, അധ്യാപകൻ പ്രകോപനപരമായ രീതിയിൽ പെരുമാറിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ട് നൽകിയ പരാതിയിലും പോലീസ് കേസടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കാളികാവ് പോലീസ് ഇൻസ്‌പെക്‌ടർ ഹിദായത്തുള്ള മാമ്പ്ര പറഞ്ഞു.

Most Read: സന്ദീപ് വധക്കേസ്; പ്രതികളെ 13 വരെ കസ്‌റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE