‘ടെലി കോൺഫറൻസ് ഓപ്പൺ ഹൗസ്‌’; പ്രവാസികൾക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കാൻ അവസരം

By Staff Reporter, Malabar News
Indian embassy_oman
Ajwa Travels

മസ്‍കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കുവാൻ അവസരമൊരുക്കി എംബസി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ സ്‌ഥാനപതി മുന്നു മഹാവീറിനെ നേരിട്ട് അറിയിക്കാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ടെലിഫോൺ കോൺഫറൻസ് മുഖേനെയായിരിക്കും സ്‌ഥാനപതിയെ പ്രവാസികൾക്ക് ബന്ധപ്പെടാൻ കഴിയുക.

‘ടെലി കോൺഫറൻസ് ഓപ്പൺ ഹൗസി’ലൂടെ ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ അംബാസഡറെ നേരിട്ട് അറിയിക്കാമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിൽ വ്യക്‌തമാക്കി. ഏപ്രിൽ ഒൻപത് വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം രണ്ടു മുതൽ മൂന്നു മണി വരെയാണ് അവസരം. 24695981 എന്ന ടെലിഫോൺ നമ്പറിൽ പ്രവാസികൾക്ക് സ്‌ഥാനപതിയുമായി ബന്ധപ്പെടാം.

Read Also: അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE