‘മുഖ്യമന്ത്രി ഭീരു’; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കെഎസ് ശബരീനാഥന്‍

By Desk Reporter, Malabar News
'The Chief Minister is a coward'; KS Sabrinathan says the arrest is politically motivated
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി അറസ്‌റ്റിലായ കെഎസ് ശബരീനാഥന്‍ എംഎൽഎ. താന്‍ തീവ്രവാദിയൊന്നുമല്ല. തന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥന്‍ ആരോപിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരീനാഥന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ വധശ്രമത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കെഎസ് ശബരീനാഥനെ ഇന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സ്വർണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്‌റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം ആരോപിച്ചു. മോദിയുടെ ബി ടീമായി സിപിഎം മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം, ശബരീനാഥനെ അറസ്‌റ്റ് ചെയ്‌തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അധികാരവും പോലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്‌ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറ‌ഞ്ഞു.

Most Read:  ഡെൽഹിയിലെ കാറുകളിൽ ഇന്ധനം വ്യക്‌തമാക്കുന്ന സ്‌റ്റിക്കർ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE