രാജ്യം വളർച്ചയുടെ പുതിയ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്നു; എസ്ബിഐ മേധാവി

By Staff Reporter, Malabar News
sbi-chairman
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷൻ വൻ വിജയമായതോടെ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ഇന്ത്യ തയ്യാറാണെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ ദിനേശ് കുമാർ ഖാര ശനിയാഴ്‌ച പറഞ്ഞു. രാജ്യം കണ്ട ഏറ്റവും ബൃഹത്തായ വാക്‌സിൻ ഡ്രൈവ് എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന തരത്തിലുള്ളതാണ്, പ്രത്യേകിച്ചും ആഭ്യന്തരമായി നിർമിച്ച വാക്‌സിൻ വലിയ തോതിൽ ഉപയോഗിക്കുന്നത് രാജ്യത്തിന് കൂടുതൽ നേട്ടവുമാണ്.

യഥാർഥത്തിൽ ദ്രുതഗതിയിലുള്ള വാക്‌സിനേഷൻ സാധാരണക്കാരുടെയും സമ്പദ്‌വ്യവസ്‌ഥയുടെയും ആത്‌മവിശ്വാസം വർധിപ്പിക്കാൻ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയിൽ പവലിയനിൽ വച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിനേശ് കുമാർ ഖാര. രാജ്യം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. എങ്കിലും നമ്മൾ അതിൽ നിന്ന് വിജയകരമായ രീതിയിൽ പുറത്തുകടന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ടി-20 ലോകകപ്പ്; വിൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിലേക്ക് അടുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE