എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്

നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന.

By Trainee Reporter, Malabar News
bjp_
Rep. Image
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകിട്ട് ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്‌ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.

പ്രമുഖരുടെയും, ജയസാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്‌ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ ആറ് എപ്ളസ് മണ്ഡലങ്ങൾ ഉൾപ്പടെ എട്ട് സീറ്റുകളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി ഇന്ന് ഡെൽഹിയിലെത്തും. കേരളത്തിൽ 14 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസും മൽസരിക്കാനാണ് നിലവിലെ ധാരണ.

Most Read| സെൻസർ ബോർഡ് ചട്ടത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE