‘ആമില’യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ആദ്യ ക്യാംപ് ജനുവരി 19ന് മമ്പുറത്ത്

By Desk Reporter, Malabar News
Abbasali Shihab Thangal_SYS Amila Meet
ആമില നേതൃസംഗമം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ ‘ആക്റ്റീവ് മെംബർ ഫോർ ഇസ്‌ലാമിക് ലോയൽ ആക്റ്റിവിറ്റീസ്’ അഥവാ ‘ആമില’ സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ആദ്യ പരിശീലന ക്യാംപ് ജനുവരി 19ന് മമ്പുറത്ത് നടക്കും.

മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമമാണ് തീരുമാനാമെടുത്തത്. ‘രഹ്‌നുമാ ക്യാംപ്’ എന്നാണ് ക്യാംപിന് നൽകിയിരിക്കുന്ന പേര്. ‘ആമില ടീം’ എന്നതൊരു സന്നദ്ധ സേവാ സംഘമാണ്. പ്രസ്‌ഥാനിക പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് ഈ സവിശേഷ സംഘം പ്രവർത്തിക്കുക. ഇതിനാവശ്യമായ പരിശീലനമാണ് രഹ്‌നുമാ ക്യാംപിലൂടെ നൽകുന്നത്; സംഘടനാ ഭാരവാഹികൾ പറഞ്ഞു.

മലപ്പുറം, വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മുവ്വായിരത്തോളം പേർക്കാണ് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ക്യാംപിലൂടെ പരിശീലനം നൽകുക. 24 മണിക്കൂര്‍ നിണ്ടു നില്‍ക്കുന്ന ക്യാംപ് ഒമ്പത് കേന്ദ്രങ്ങളിലാണ് നടക്കുന്നത്.

ജനുവരി 19ന് വൈകിട്ട് 4 മണിക്ക് മമ്പുറത്ത് വെച്ച് ക്യാംപുകളുടെ ജില്ലാതല ഉൽഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 22, 23 തിയ്യതികളില്‍ മഞ്ചേരി കൊടശ്ശേരിയിലും പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലും മങ്കട വടക്കാങ്ങരയിലും 23,24 തിയ്യതികളില്‍ മലപ്പുറം തൃപ്പനച്ചി മഖാമിലും 29, 30 തിയ്യതികളില്‍ നിലമ്പൂര്‍ മര്‍കസിലും വണ്ടൂര്‍ ചെറുകോട് ഹിദായയിലും ഏറനാട് വെള്ളേരിയിലും, കൊണ്ടോട്ടി വാഴക്കാടും ക്യാംപ് നടക്കും.

ക്യാംപിനോടനുബന്ധിച്ച് പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്ക സംഗമങ്ങള്‍ നടക്കും. നേതൃസംഗമത്തിൽ ജില്ലാ ആമില റഈസ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായി. എസ്‌വൈഎസ്‌ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌തു.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, സയ്യിദ് ബിഎസ്കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ്കെകെഎസ്‌ ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെടി മൊയ്‌തീൻ ഫൈസി തുവ്വൂര്‍, അക്ബര്‍ മമ്പാട് എന്നിവർ പ്രസംഗിച്ചു.

Most Read: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE