ലക്ഷദ്വീപിനടുത്ത് കപ്പലിന് തീപിടിച്ചു

By Desk Reporter, Malabar News
The-ship-caught-fire-near-Lakshadweep
Ajwa Travels

കവരത്തി: ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിക്ക് തീപിടിച്ചു. യാത്രാ മധ്യേ എൻഞ്ചിനിൽ തീ പടർന്ന് അപകടത്തിൽ പെടുകയായിരുന്നു എന്ന് ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. അന്ത്രോത്ത് ദ്വീപിലേക്ക് യാത്ര തിരിച്ച കപ്പൽ നിലവിൽ കവരത്തി ദ്വീപിൽ നിന്നും 29 നോട്ടിക്കൽ മൈൽ അകലെയാണ്.

രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറല്‍, ചരക്ക് കപ്പലായ സാഗര്‍ യുവരാജ് കൂടാതെ കോസ്‌റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്‌ഥലത്തേക്ക് യാത്ര തിരിച്ചു. നിലവിൽ അപകട നില നിയന്ത്രണ വിധേയമായതായി തുറമുഖ വകുപ്പ് വ്യക്‌തമാക്കി.

624 യാത്രികരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. മുൻകരുതലിന്റെ ഭാഗമായി കപ്പലിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവച്ചിരിക്കുക ആണെന്നും സംഭവസ്‌ഥലത്ത് നിന്നും എംവി കവരത്തി കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.

Most Read:  കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE