മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി

By Team Member, Malabar News
Three Packages For The Malappuram To Munnar Trip By KSRTC
Ajwa Travels

മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ് ഇപ്പോൾ രണ്ട് പാക്കേജുകൾ കൂടി കെഎസ്ആർടിസി പ്രഖ്യാപിച്ചത്.

സൂപ്പർ ഫാസ്‌റ്റ് ബസിന് പുറമേ ഡീലക്‌സ്‌ ബസിലും, ലോ ഫ്‌ളോർ ബസിലും യാത്രക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഡീലക്‌സ്‌ ബസിൽ 1,200 രൂപയും, ലോ ഫ്‌ളോർ ബസിൽ 1,500 രൂപയുമാണ് നിരക്ക്. ഇരു വശത്തേക്കുമുള്ള യാത്ര, മൂന്നാറിൽ അന്തിയുറങ്ങാൻ കുറഞ്ഞ ചെലവിൽ സ്ളീപ്പർ ബസ് സൗകര്യം, സ്‌ഥലങ്ങളിൽ ചുറ്റിക്കറങ്ങാൻ സൈറ്റ് സീയിങ് സർവീസ് എന്നിവ ഉൾപ്പടെയുള്ള പാക്കേജാണിത്. ഭക്ഷണ ചിലവ് മാത്രമാണ് യാത്രക്കാർ സ്വയം വഹിക്കേണ്ടി വരിക.

Read also: ചിപ്പ് ക്ഷാമം; രാജ്യത്തെ വാഹന വിൽപന സെപ്റ്റംബറിൽ 41 ശതമാനം ഇടിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE