അരി കരിച്ചന്തയിൽ വിറ്റു: മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെന്‍ഷന്‍

By Desk Reporter, Malabar News
financial disorder; Mass suspension in Aryankav Forest Range Office
Representational Image
Ajwa Travels

മാനന്തവാടി: കല്ലോടി സെന്റ്.ജോസഫ് യു.പി സ്കൂളിലെ അരി വില്പന വിവാദത്തിൽ മൂന്ന് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രധാനാദ്ധ്യാപകൻ സാബു ജോൺ, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകരായ അനീഷ് ജോർജ്, ധന്യ മോൾ തുടങ്ങിയവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. സ്കൂൾ മാനേജ്മെന്റാണ് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തത്.

സ്കൂളിൽ നിന്ന് അരി വിറ്റതായി മാനേജ്മെന്റും പിടിഎയും സമ്മതിച്ചിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക്‌ അരി പൂർണമായും വിതരണം ചെയ്തുവെന്നും, ഓണകിറ്റ് വിതരണത്തിനായി ചിലരിൽ നിന്ന് തിരികെ വാങ്ങിയിരുന്നെന്നുമാണ് ഇവർ പറഞ്ഞിരുന്നത്. തിരികെ സമാഹരിച്ച അരി ഓണകിറ്റിനോടൊപ്പം കുത്തരിയാക്കി നൽകുന്നതിനാണ് സൂപ്പർ മാർക്കറ്റിൽ കൊണ്ടുപോയതെന്നാണ് ഇവർ പറഞ്ഞത്.

എന്നാൽ മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്യോഗസ്ഥർ സ്കൂളിൽ നടത്തിയ പരിശോധനയിൽ അരിവിതരണം സംബന്ധിച്ച രേഖകളോ മറ്റോ ലഭിച്ചില്ല. തുടർന്ന് ക്രമക്കേട് മനസിലാക്കുകയും മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE