കശ്‌മീര്‍ ജനത ചൈനയുടെ ഭരണം ആഗ്രഹിക്കുന്നു; ഫാറൂഖ് അബ്‌ദുള്ള

By Staff Reporter, Malabar News
national image_malabar news
Farooq Abdullah
Ajwa Travels

ശ്രീനഗര്‍: കശ്‌മീര്‍ ജനത ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ള. ‘ദി വയറി’നായി പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ 44 മിനിറ്റ് അഭിമുഖത്തിലാണ് ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പരാമര്‍ശം.

കശ്‌മീരികള്‍ ഇന്ത്യക്കാരാകാന്‍ ആഗ്രഹിക്കുന്നില്ല, ചൈന തങ്ങളെ ഭരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി തന്നെയും ജനങ്ങളെയും വഞ്ചിച്ചുവെന്നും ദേശീയ തലത്തില്‍ അവര്‍ നടത്തുന്ന അവകാശവാദം തികഞ്ഞ വിഡ്ഢിത്തമാണെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞതായി ഥാപ്പര്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കി.

Read Also: മാറ്റത്തിന്റെ പാതയില്‍ മാലി

ഭരണഘടനയിലെ 370, 35-എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചെന്ന് ഫാറുഖ് അബ്ദുള്ള പറഞ്ഞു. 2019ല്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വകുപ്പുകള്‍ എടുത്തുകളയില്ലെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വഞ്ചകനായ തന്നെ കേന്ദ്രം തടവിലാക്കുകയും ചെയ്‌തതായി ഫാറുഖ് അബ്‌ദുള്ള പറഞ്ഞു.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ തീവ്രവാദികള്‍ക്ക് കശ്‌മീരില്‍ സ്ഥാനമില്ലാതായി. എന്നാല്‍ ജന ജീവിതം ദുരിതപൂര്‍ണ്ണവും ദുസ്സഹവുമായി. കൂടാതെ കേന്ദ്രം കശ്‌മീരികളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE