മലയാള പുതുവര്‍ഷ പിറവിയെ വരവേറ്റ് കേരളം; പ്രതീക്ഷകളുമായി മലയാളികള്‍

By Desk Reporter, Malabar News
Malabar News_ Kerala New Year Chingam
Representational Image
Ajwa Travels

അതിജീവനത്തിന്റെ ശുഭ പ്രതീക്ഷയുമായി കേരളക്കര സ്വന്തം പുതുവര്‍ഷ പിറവിയെ വരവേല്‍ക്കുന്നു. കെട്ടകാലത്തില്‍ നിന്നുള്ള മോചനപ്രതീക്ഷയുമായി ആണ് ഓരോ മലയാളിയും ഇന്ന് ചിങ്ങം ഒന്ന് ആഘോഷിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നല്ല കാലത്തിലേക്ക് ഈ നാട് മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ചിങ്ങപ്പുലരിയെ മലയാളികള്‍ സ്വീകരിച്ചത്.

കാര്‍ഷിക ദിനം കൂടിയായ ഇന്ന് കാര്‍ഷികവൃത്തിയുടെ പ്രാധാന്യവും വിളിച്ചോതുന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും ചിങ്ങപ്പുലരിയെ പ്രളയം കവര്‍ന്നെടുത്തു. കര്‍ക്കടകം തകര്‍ത്തെറിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പിടിച്ചുനില്‍ക്കാന്‍ ചിങ്ങം മലയാളികള്‍ക്ക് കരുത്തേകി. ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രതിസന്ധിഘട്ടത്തെ കേരളം നേരിട്ടപ്പോള്‍ കൃഷിയുടെയും പാരിസ്ഥിതിക സംരക്ഷണത്തിന്റെയും പാഠവും നമ്മള്‍ പഠിച്ചു. മുന്‍വര്‍ഷങ്ങളെ പോലെ കാലവര്‍ഷം സംഹാര താണ്ഡവമാടിയില്ലെങ്കിലും മറ്റൊരു മഹാമാരി വന്‍ വിപത്തായി ലോകമെങ്ങുമെന്നപോലെ കേരളത്തിലും പിടിമുറുക്കിയിരിക്കുകയാണ്.

പെട്ടിമലയും കരിപ്പൂരും കണ്ണീരുവറ്റാതെ ബാക്കി നില്‍ക്കുമ്പോഴും കെട്ടകാലത്തിന്റെ വറുതീയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് മലയാളികള്‍.

പഞ്ഞമാസമായ കര്‍ക്കടകത്തോട് വിട പറഞ്ഞ് ചിങ്ങത്തിലേക്ക് മലയാളി ശുഭപ്രതീക്ഷയോടെയാണ് പ്രവേശിക്കുന്നത്. പൊന്നിന്‍ ചിങ്ങത്തിന്റെ കഥകളും ചരിത്രവുമെല്ലാം പഴങ്കഥയായി മാറിക്കഴിഞ്ഞെങ്കിലും ഈ പുതുവര്‍ഷപ്പിറവി എന്നും മലയാളികള്‍ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്. മഹാമാരിക്കാലത്തിന്റെ ആശങ്കയെല്ലാം ഒഴിഞ്ഞ് നല്ലൊരു നാളെയുടെ പ്രതീക്ഷയില്‍ ഓരോരുത്തരും പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കുകയാണ്. നാലു ദിനം കഴിഞ്ഞു അത്തം പിറക്കുന്നതോടെ ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്. അകലങ്ങളില്‍ നിന്നായാലും മനസ്സുകൊണ്ട് ഒത്തുചേരാന്‍ ഓരോ മലയാളികള്‍ക്കും കഴിയട്ടെ എന്ന പ്രത്യാശ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE