ഇനി ഞങ്ങളുടെ ഊഴമെന്ന് ട്രംപ്; ഇറാനിൽ കനത്ത വ്യോമാക്രമണവുമായി യുഎസ്

നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്‌ച സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതിന് ശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.

By Senior Reporter, Malabar News
US President Donald Trump   

ടെഹ്‌റാൻ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ട് ഇറാൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായായാണ് യുഎസിന്റെ നടപടി. പശ്‌ചിമേഷ്യയിൽ യുഎസ് സൈന്യത്തിന് നേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ ശ്രമത്തിനുള്ള ശക്‌തമായ മറുപടിയാണ് ഈ വ്യോമാക്രമണങ്ങൾ എന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

രാത്രി എട്ടുമണിക്കാണ് ആക്രമണം ആരംഭിച്ചതെന്നും സെൻട്രൽ കമാൻഡ് വ്യക്‌തമാക്കി. നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്‌ച സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതിന് ശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്. ഇറാന്റെ ആക്രമണങ്ങൾക്ക് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം ഉണ്ടായത്.

ഞങ്ങൾ അവർക്ക് നേരെ അതിശക്‌തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്. ആക്രമണം വരുമെന്ന കാര്യം അവർക്ക് നന്നായി അറിയാം. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള കരാറുകളിൽ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.

ബുധനാഴ്‌ച രാവിലെയാണ് ജോർദാനിൽ ഇറാൻ ആക്രമണം നടത്തിയത്. പശ്‌ചിമേഷ്യയിലെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ച് മണിക്കൂറുകൾക്ക് ആകാമായിരുന്നു ഇത്. ജോർദാനിലെ സെന്റ്‌കോം ആസ്‌ഥാനവും മുവാഫാഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐആർജിസി പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE