വി വസീഫ് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; സെക്രട്ടറിയായി സനോജ് തുടരും

By Desk Reporter, Malabar News
V Vaseef DYFI State President; Sanoj will continue as secretary
Ajwa Travels

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫിനെ ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ വികെ സനോജ് സ്‌ഥാനത്ത് തുടരും. എസ് ആർ അരുൺ ബാബുവാണ് ട്രഷറ‌ർ. 25 അംഗ സംസ്‌ഥാന സെക്രട്ടറിയേറ്റിനെയും, 90 അംഗ സംസ്‌ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ സംസ്‌ഥാന കമ്മിറ്റിയിൽ ഇടം നേടി. കോട്ടയത്ത് നിന്നുള്ള ലയ മരിയ ജോൺസൺ സംസ്‌ഥാന കമ്മിറ്റി അംഗമായി. തിരുവനന്തപുരം ആര്യ രാജേന്ദ്രനും സംസ്‌ഥാന കമ്മിറ്റിയിൽ ഇടം നേടി. എസ് സതീഷ്, എസ്‌കെ സജീഷ്, കെയു ജനീഷ് കുമാർ എംഎൽഎ, ചിന്ത ജെറോം എന്നിവർ സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു.

കർശനമായ പ്രായ നിബന്ധന ഏർപ്പെടുത്തിയ 15ആമത് ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിനൊടുവിൽ വി സനോജിന് പ്രായത്തിൽ ഇളവ് നൽകുകയായിരുന്നു. 37 വയസാണ് പരിധിയെങ്കിലും 39 വയസുള്ള സനോജിനെ തന്നെ സംസ്‌ഥാന സെക്രട്ടറിയായി തിര‌ഞ്ഞെടുത്തു. എഎ റഹീം അഖിലേന്ത്യ അധ്യക്ഷനായ ഒഴിവിലാണ് സനോജ് സെക്രട്ടറിയാകുന്നത്.

Most Read:  പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയവാദി; ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE