കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതൽ; എങ്ങനെ രജിസ്‌റ്റർ ചെയ്യാം?

By Desk Reporter, Malabar News
Vaccination of children from tomorrow; How to register?
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ഓണ്‍ ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത്‌ എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്‌മാർട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. 2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് രജിസ്‌റ്റർ ചെയ്യാവുന്നതാണ്. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്‌റ്റർ ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിൽ വിളിക്കാം.Vaccination of children from tomorrow; How to register?ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?

  1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്‌റ്റർ/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ളിക്ക് ചെയ്യുക.
  2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ളിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ളിക്ക് ചെയ്യുക.
  3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ സെലക്‌ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പറും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്‌റ്റർ ബട്ടണ്‍ ക്ളിക്ക് ചെയ്യുക.
  4. ഇതോടെ ആ ആളുടെ പേര് രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്‌റ്റർ ചെയ്യാം.Vaccination of children from tomorrow; How to register?വാക്‌സിനേഷനായി എങ്ങനെ അപ്പോയ്ൻമെന്റ് എടുക്കാം?
  • വാക്‌സിന്‍ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്‌റ്റർ പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ളിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്‌ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാവുന്നതാണ്.
  • ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താൽപര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ളിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്‌ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
  • എന്തെങ്കിലും കാരണത്താല്‍ നിശ്‌ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
  • വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്ൻമെന്റിന്റെയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
  • വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്‌റ്റർ ചെയ്‌ത പ്രിന്റ് ഔട്ടോ എസ്എംഎസോ കാണിക്കുക. രജിസ്‌റ്റർ ചെയ്‌ത ഫോട്ടോ ഐഡി കയ്യിൽ കരുതേണ്ടതാണ്.

Most Read:  കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE