വട്ടിയൂർക്കാവിൽ വീണ എസ് നായർ യുഡിഎഫ് സ്‌ഥാനാർഥി

By Syndicated , Malabar News
veena s nair
Ajwa Travels

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്‌ഥാനാർഥി പട്ടികയിൽ വനിതാ പ്രാധിനിത്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പ്രധാന മണ്ഡലങ്ങളിൽ ഒന്നിൽ വീണയെ വീണ്ടും പരിഗണിച്ചത് എന്നാണ് റിപ്പോർട്.

ധർമടം ഉൾപ്പെടെ ആറ് സീറ്റുകളിലാണ് കോൺഗ്രസിന് ഇനിയും സ്‌ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടത്. ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം പുറത്തുവിടാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നിലനിൽക്കുന്ന ഇരിക്കൂർ മണ്ഡലത്തിൽ സമവായ ചർച്ചകൾ ഫലം കണ്ടില്ല. സ്‌ഥാനാർഥിയെ മാറ്റാതെ പിന്നോട്ടില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.

Read also: ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE