108 കിലോ ഭാരം; കൗതുകമായി ഭീമൻ തേൻവരിക്ക

By Desk Reporter, Malabar News
Kauthuka Vartha
Ajwa Travels

തൃശൂർ: കൗതുകമായി ഒരു ഭീമൻ തേൻവരിക്ക ചക്ക. തൃശൂർ ജില്ലയിലെ മുല്ലശേരി പഞ്ചായത്തിലെ പൂച്ചക്കുന്ന് ഗുരുമന്ദിരത്തിനു സമീപം ആർട്ടിസ്‌റ്റും യോഗാചാര്യനുമായ ഇലവന്തറ സിജിത്തിന്റെ വീട്ടുമുറ്റത്തെ പ്ളാവിലാണ് ഭീമൻ തേൻവരിക്ക ഉണ്ടായത്. ഒരു മീറ്റർ നീളമുള്ള ഈ ചക്കയുടെ ഭാരം 108 കിലോഗ്രാമാണ്.

25 വർഷം മുൻപ് നട്ട പ്ളാവിൽ 6 വർഷം മുൻപാണ് ചക്ക ഉണ്ടാകാൻ തുടങ്ങിയത്. ഓരോ സീസണിലും രണ്ടോ മൂന്നോ ചെറിയ ചക്കകളേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ എന്ന് സിജിത്ത് പറഞ്ഞു. ഇതിനുമുൻപ് ക്വിന്റൽ കടന്ന ചക്ക ഉണ്ടായിട്ടില്ലെന്നാണു മുതിർന്ന കർഷകർ പറയുന്നത്.

Most Read:  അഞ്ച് മണിക്കൂർ കൊണ്ട് കേരള മുഖ്യമന്ത്രിമാർ ‘കുപ്പിയിൽ’; റെക്കോർഡിട്ട് 21കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE