കാട്ടാനശല്യം രൂക്ഷം; പെരുവണ്ണാമൂഴിയിൽ ജനങ്ങളുടെ ജീവനും ഭീഷണി

By Team Member, Malabar News
wild elephant attack, IN PALAKKAD
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക് മടങ്ങിയത്. ഈ പ്രദേശത്തെ ഏകദേശം 100ഓളം കുടുംബങ്ങളാണ് കാട്ടാന ഭീഷണിയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ അലക്‌സ് മഠത്തിനകത്ത്, ജോസ് പാഴുക്കുന്നേൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കൂടാതെ വീടുകൾക്ക് സമീപത്തും ആനകൾ എത്താൻ തുടങ്ങിയത് ആളുകളിൽ കൂടുതൽ ഭീതി സൃഷ്‌ടിക്കുകയാണ്. ആനകളെ ഓടിക്കുന്നതിനിടെ വീണ് രണ്ട് ഫോറസ്‌റ്റ് വാച്ചർമാർക്ക് നിസാര പരുക്കേറ്റു. രണ്ടു വാച്ചർമാർ മാത്രമായതിനാൽ വന്യമൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്നും ഓടിക്കാനും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പരാതി ഉയരുന്നുണ്ട്.

കൂടുതൽ വാച്ചർമാരെ പ്രദേശത്ത് നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഒപ്പം തന്നെ ആനകളും, മറ്റ് വന്യ മൃഗങ്ങളും ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ കരിങ്കല്ല് ഉപയോഗിച്ച് മതിൽ നിർമിക്കണമെന്നും നാട്ടുകാർ വ്യക്‌തമാക്കുന്നു. കൂടാതെ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർ രാത്രികാല പട്രോളിങ് ശക്‌തമാക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു.

Read also : ഇതൊരു മൂന്നാം മുന്നണി യോഗമല്ല; വിശദീകരണവുമായി ശരദ് പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE