‘കർഷകർക്ക് ഒപ്പം’; പിന്തുണയുമായി ഗ്രെറ്റ തൻബെർഗ്

By Desk Reporter, Malabar News
Greta-Thunberg
Ajwa Travels

സ്‌റ്റോക്ക്ഹോം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാലാവസ്‌ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് പിന്തുണ അറിയിച്ചു.

“ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”, തൻ‌ബെർഗ് ട്വീറ്റ് ചെയ്‌തു.

പ്രശസ്‌ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന കർഷക പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി വ്യക്‌തമാക്കുന്ന വാർത്ത പങ്കുവച്ച് ട്വീറ്റ് ചെയ്‌തതിന്‌ പിന്നാലെയാണ് ഗ്രെറ്റ കർഷകർക്ക് പിന്തുണയുമായി എത്തിയത്. ഡെൽഹിയിലെ പല പ്രദേശങ്ങളിലെയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കികൊണ്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരായ സർക്കാരിന്റെ ഏറ്റവും പുതിയ അടിച്ചമർത്തലിനെ എടുത്തുകാട്ടുന്ന വാർത്തയാണ് റിഹാന പങ്കുവച്ചത്.

എന്തുകൊണ്ടാണ് ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ട്വീറ്റിൽ ചോദിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലായിരുന്നു. നിരവധിപ്പേര്‍ റിഹാനയെ പിന്തുണച്ച് കര്‍ഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോള്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്.

Also Read:  സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE