ഐ ഫോൺ നിർമാണ കമ്പനിയിൽ തൊഴിലാളി പ്രതിഷേധം

By News Desk, Malabar News
iPhone manufacturing plant vandalised by workers over 'salary dues'
ആക്രമണത്തിന്റെ ദൃശ്യങ്ങൾ
Ajwa Travels

ബെംഗളൂരു: ഐ ഫോൺ നിർമിക്കുന്ന തായ് റാൻ കമ്പനിയായ വിസ്‌ട്രോൺ കോർപറേഷൻ ഫാക്‌ടറിയിൽ തൊഴിലാളികളുടെ പ്രതിഷേധം. ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. കമ്പനിയുടെ നെയിം ബോർഡും കാറും തൊഴിലാളികൾ കത്തിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിലെ കൊലാർ ജില്ലയിലെ നരസപുര ഇൻഡസ്ട്രിയൽ ഏരിയയിൽ സ്‌ഥിതി ചെയ്യുന്ന കമ്പനിയിലാണ് സംഘർഷം ഉണ്ടായത്.

Also Read: കാർഷിക നിയമങ്ങൾക്ക് പിന്നിൽ കോർപറേറ്റുകളുടെ സമ്മർദ്ദമെന്ന് പട്‌നായിക്

മാസങ്ങളായി കമ്പനിയിൽ ശമ്പളത്തെ ചൊല്ലി തർക്കം നടക്കുന്നുണ്ട്. ഇന്ന് പ്രശ്‌നം മൂർച്ഛിക്കുകയായിരുന്നു. മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച തൊഴിലാളികൾ ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്‌തു. പോലീസ് ഉടൻ തന്നെ സ്‌ഥലത്തെത്തി. സംഭവത്തെ അപലപിച്ച് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ രംഗത്തെത്തിയിരുന്നു. പ്രശ്‌നമുണ്ടാക്കിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അതേസമയം ശമ്പള കുടിശിക ലഭിക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE