യോഗിയുടെ പ്രസ്‌താവന; രാജ്യസഭയില്‍ നോട്ടീസ് നല്‍കി ജോൺ ബ്രിട്ടാസ്

By Syndicated , Malabar News
yogi-john-brittas
Ajwa Travels

തിരുവനന്തപുരം: വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തെ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന പാര്‍ലമെന്റില്‍ ഉന്നയിച്ച് സിപിഐഎം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്‌മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു വോട്ടര്‍മാരോട് യോഗി പറഞ്ഞത്. യുപിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് യോഗി ഇത്തരത്തിൽ പ്രതികരിച്ചത്.

കേരളത്തിന് എതിരെയുള്ള യോഗിയുടെ പ്രസ്‌താവനക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഉള്‍പ്പെടെയുള്ളവർ ഒരുപോലെ രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളം പോലെയായാല്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യുപിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു

ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്‌മീരികളും ആത്‌മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും വിഡി സതീശൻ പറഞ്ഞു.

Read also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാല രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE