തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിന് സമീപമാണ് അപകടം നടന്നത്. മഴയത്ത് ബൈക്ക് തെന്നി പോസ്‌റ്റിൽ ഇടിക്കുകയായിരുന്നു.
ആംബുലൻസ് എത്തിയത് അരമണിക്കൂറിന് ശേഷമാണ്. തലച്ചോറിലുണ്ടായ രക്‌തസ്രാവം കാരണമാണ് മരണം സംഭവിച്ചത്. 108 ആംബുലൻസിന്റെ സമരം നടക്കുന്നതിനാൽ വാഹനം എത്താൻ വൈകിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പോലീസും നാട്ടുകാരും കാഴ്‌ചക്കാരായി നിന്നതാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
Most Read| നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി