കണ്ണൂർ: യുവജന ബോർഡ് സംഘടിപ്പിച്ച ‘സ്‌പീക് യങ്’ വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി യൂത്ത് ലീഗ്. ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഓൺലൈനിലൂടെ ഉൽഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു മാർച്ച്.
അർഹരായ യുവാക്കളുടെ തൊഴിൽ എൽഡിഎഫ് തട്ടിയെടുത്തു എന്ന് ആരോപിച്ചായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. എന്നാൽ മാർച്ച് ധർമശാലയിൽ വെച്ച് പോലീസ് തടഞ്ഞു.
യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി അലി മംഗരയാണ് പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്‌തത്. പിസി നസീർ അധ്യക്ഷത വഹിച്ചു. ഷംസീർ മയ്യിൽ, ഓലിയൻ ജാഫർ, നൗഷാദ് പുതുക്കണ്ടം തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.
Malabar News: കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം