സ്ത്രീ മുന്നേറ്റത്തിന് ശക്തിയേകാൻ ജില്ലയിൽ 1106 കോടിയുടെ പദ്ധതികൾ നടപ്പാക്കി

By Desk Reporter, Malabar News
advancement of women_2020 Sep 12
Representational Image
Ajwa Travels

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകൾക്കും, സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംരഭങ്ങൾ ആരംഭിക്കുവാനും ജില്ലയിൽ കുടുംബശ്രീ വഴി ലഭ്യമാക്കിയത് 1106 കോടിയുടെ വായ്പ. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി മുഖേന അനുവദിച്ച തുക അടക്കമാണിത്. 2016 മുതൽ കുടുബശ്രീ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇതിലൂടെ നൂറിലധികം സ്ത്രീ സംരംഭങ്ങളാണ് വിജയകരമായി മുന്നോട്ട് പോവുന്നത്.

Kerala News: ജലീലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സംഘർഷം

കുടുംബശ്രീയുടെ അയൽക്കൂട്ടങ്ങൾക്ക് മാത്രം വായ്പ ഇനത്തിൽ 750 കോടിയോളം രൂപ നൽകി. ജില്ലയിലെ 8150 അയൽക്കൂട്ടങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പ്രളയത്തിന് ശേഷം സമാശ്വാസ പരിപാടിയിൽ ഉൾപ്പെടുത്തി
25 കോടി രൂപ പലിശ രഹിത വായ്പയായും നൽകി. കുറഞ്ഞ പലിശ നിരക്കിൽ ഇത്രയും അധികം വായ്പ ലഭ്യമാക്കിയത് വലിയ നേട്ടമാണെന്ന് ജില്ല മിഷൻ അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE