സോഷ്യൽ മീഡിയ ഗെയിമുമായി 12th MAN; ചിത്രം മെയ് 20 മുതൽ ഒടിടിയിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
12th MAN _ Mohanlal Movie
Ajwa Travels

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘12th MAN’ മെയ് 20 മുതൽ ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തും. മലയാള ത്രില്ലർ ചിത്രങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്‌ടിച്ച ദൃശ്യത്തിനും ദൃശ്യം 2വിനും ശേഷം ഹാട്രിക് വിജയം ഉറപ്പിച്ചാണ് ‘12th MAN’ എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടും വേറിട്ടപേരും പ്രേക്ഷക പ്രതീക്ഷയിൽ വമ്പൻ പ്രതീതിയും വാനോളം ഹൈപ്പുമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികളാണ് ഡിസ്‌നി ഹോട്ട്സ്‌റ്റാർ ഒരുക്കുന്നത്.

ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 4 പരിപാടിയിലൂടെ ജിത്തു ജോസഫ് ഉൾപെടെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി പ്രൊമോഷൻ പരിപാടികളുമായി പങ്കെടുത്തിരുന്നു. ശേഷം ഇപ്പോഴിതാ വേറിട്ട ഒരു ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചുകൊണ്ട് പുതിയ രീതിയിലുള്ള പ്രചരണപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഡിസ്‌നി ഹോട്ട്സ്‌റ്റാർ.

‘ഡിസ്‌നി ഹോട്ട്സ്‌റ്റാർ മലയാളം’ ഇൻസ്‌റ്റഗ്രാമിലാണ് ഗെയിം നൽകിയിട്ടുള്ളത്. പതിനൊന്നു സെലിബ്രിറ്റി-സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേഴ്‌സിൽ നിന്നും നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്‌ഥാനത്തിൽ ശരിയായ കുറ്റവാളിയെ കണ്ടുപിടിച്ച് @disneyhotstarmalayalam എന്ന് മെൻഷൻ ചെയ്‌തുകൊണ്ട്‌ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന്‌ ചുവടെ രേഖപെടുത്താം. ശരിയുത്തരം രേഖപെടുത്തി ആ പന്ത്രണ്ടാമൻ ആകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഒരുപിടി സർപ്രൈസുകൾ നിങ്ങളെ തേടി എത്തുമെന്നാണ് അണിയറക്കാർ പറയുന്നത്.

12th MAN _ Mohanlal Movie_11zon
Image Courtesy: Instagram/ Jeethu Joseph

കെ ആർ കൃഷ്‌ണകുമാർ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ ഇനിയ, ഷിയാസ് കരീം, അഭിരാമി സുരേഷ്, മാളവിക മേനോൻ, കാർത്തിക് സൂര്യ, സൗഭാഗ്യ, അരുൺ സ്‌മോകി, അനുമോൾ, ഋഷി എന്നിവരടങ്ങുന്ന പതിനൊന്ന് പേരാണ് ഈ ഗെയിമിനായി അണിനിരക്കുന്നത്.

മോഹൻലാലിന് പുറമെ വമ്പൻ താരനിരയുമായി എത്തുന്ന മിസ്‌റ്ററി സ്വഭാവം നിലനിർത്തുന്ന ഈ ത്രില്ലർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ.

Most Read: ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE