24 മണിക്കൂറിനുള്ളിൽ 1,300 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കേന്ദ്രം

By Desk Reporter, Malabar News
1,300 Indians evacuated in 24 hours; Center
Representational Image
Ajwa Travels

ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,377 പൗരൻമാരെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. “പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുക്രൈനിൽ നിന്ന് 1377 ഇന്ത്യൻ പൗരൻമാരെ തിരികെ എത്തിച്ചു,”- ജയശങ്കർ ട്വീറ്റിൽ പറഞ്ഞു.

യുക്രൈനിലുള്ള പൗരൻമാരെ ഒഴിപ്പിക്കാൻ ആരംഭിച്ച ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ 26 വിമാനങ്ങൾ സർവീസ് നടത്തും. യുക്രൈന്റെ വ്യോമാതിർത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ളോവാക് റിപ്പബ്ളിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന സി-17 വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ നാല് മണിയോടെ ആണ് ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നും റൊമാനിയയിലേക്ക് പുറപ്പെട്ടത്.

യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ള ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

Most Read:  ഹിജാബ് വിവാദം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വധഭീഷണി, എബിവിപി നേതാവിന് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE