രാജ്യത്ത് ആദ്യം; സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

By News Desk, Malabar News
MalabarNews_vegetables base price
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏത്തക്കായ, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, ക്യാബേജ്, ബീന്‍സ്, കൈതച്ചക്ക, മരച്ചീനി, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ് തറവില പ്രഖ്യാപിച്ചത്. ‘ഉല്‍പ്പാദനച്ചെലവും ഉല്‍പ്പാദന ക്ഷമതയും കണക്കിലെടുത്താണ് തീരുമാനം. ഓരോ വിളകളുടെയും ഉല്‍പ്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്‌ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും’- മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും സഹകരണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. വിളകള്‍ ഹോര്‍ട്ടികോര്‍പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണന കേന്ദ്രമെങ്കിലും തുറക്കും. ആദ്യഘട്ടത്തില്‍ 250 കേന്ദ്രം തുറന്ന് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിള സംഭരിക്കും. കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്‌ഥലത്തിന് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

Entertainment News: രഞ്‌ജിത്-സിബി മലയില്‍ ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

വിപണി വില അടിസ്‌ഥാന വിലയിലും കുറയുമ്പോള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴി തുക ലഭ്യമാക്കും. ഇതിനായി തദ്ദേശഭരണ സ്‌ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡണ്ട് വൈസ് ചെയര്‍മാനായും കമ്മിറ്റി രൂപീകരിക്കും. വിളകള്‍ ‘ജീവനി -കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡിലാണ് വില്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE