Daily Archives: Sat, May 1, 2021
ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി; 6 മാസം കൂടി നീട്ടാൻ തീരുമാനം
ന്യൂഡെൽഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. ഉന്നതാധികാര സമിതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍...
സിദ്ദീഖ് കാപ്പനെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡെൽഹി: യുഎപിഎ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിൽസക്കായി ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലിൽ നിന്ന് കാപ്പനെ...
ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 18 മരണം
ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. 18 പേര്‍ വെന്തുമരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള...
ക്ഷാമം തുടരുന്നു; 18 കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണത്തിൽ അനിശ്‌ചിതത്വം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ അനിശ്‌ചിതത്വം. ഇന്ന് മുതൽ 18 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാൽ,...
കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസിൽ വിലക്ക്
വാഷിംഗ്‌ടൺ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശ പൗരൻമാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പൗരൻമാർക്കും...
വോട്ടെണ്ണൽ നാളെ; ജില്ലയിൽ 14 കേന്ദ്രങ്ങൾ സജ്‌ജം
മലപ്പുറം: നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ നടക്കുന്ന വോട്ടെണ്ണലിന് ആവശ്യമായ സജ്‌ജീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും വോട്ട്...
ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ
മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സുപ്രധാന നടപടികളുമായി ഭാരതി എയർടെൽ. നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തൽ, സിം കാർഡിന്റെ ഹോം ഡെലിവറി, സൈബർ കുറ്റകൃത്യങ്ങൾ...
കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് ഹെൽപ് ഡെസ്‌ക് ഇന്ന് മുതൽ
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ശനിയാഴ്‌ച പകൽ 11.30 മുതൽ ഇതിന്റെ സേവനം ലഭിക്കും.
ഐആർപിസി...