ഹജ്‌ജ് തീർഥാടനം; 26,445 ഇന്ത്യക്കാർ സൗദിയിൽ

By Team Member, Malabar News
Hajj Pilgrimage; UAE and Qatar announce registration date
Rep. Image
Ajwa Travels

റിയാദ്: ഹജ്‌ജ് തീർഥാടനത്തിന്റെ ഭാഗമായി 26,445 ഇന്ത്യക്കാർ സൗദി അറേബ്യയിലെത്തി. മലയാളികൾ ഉൾപ്പടെയാണ് ഇത്രയും പേർ ഹജ്‌ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഇവരിൽ 23,919 പേർ മദീനയിലും 2,526 പേർ മക്കയിലുമാണുള്ളത്.

കേന്ദ്ര ഹജ് കമ്മിറ്റി വഴി മീദനയിൽ നിന്ന് മക്കയിലെത്തിയ തീർഥാർടകർ ആദ്യ ഉംറ നിർവഹിച്ച നിർവൃതിയിൽ ചരിത്ര പ്രസിദ്ധ സ്‌ഥലങ്ങൾ സന്ദർശിച്ചു വരികയാണ്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കൂടുതൽ ഉംറ നിർവഹിക്കാനുള്ള തയാറെടുപ്പിലാണ് തീർഥാടകർ.

മദീനയിൽ നേരിട്ട് എത്തുന്ന തീർഥാടകർ പ്രവാചക പള്ളിയും ചരിത്ര പ്രസിദ്ധ സ്‌ഥലങ്ങളിലും സന്ദർശിച്ച ശേഷം 8ആം ദിവസം മക്കയിലെത്തും. മദീനയിലുള്ള മുഴുവൻ തീർഥാടകരും ഹജ്‌ജ് കർമത്തിനായി 28നകം മക്കയിലെത്തും. ജിദ്ദയിൽ നേരിട്ടെത്തുന്ന തീർഥാടകർ ഹജ്‌ജിന് ശേഷമാകും മദീന സന്ദർശിക്കുക.

Read also: രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE