93,249 പുതിയ കേസുകൾ; 513 മരണം; രാജ്യത്ത് പടർന്ന് പിടിച്ച് കോവിഡ്

By News Desk, Malabar News

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും പിടിമുറുക്കി കോവിഡ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്കാണ്​ പുതുതായി രോഗം​ സ്​ഥിരീകരിച്ചത്​. 60,048 പേർ രോഗമുക്‌തി നേടി. 24 മണിക്കൂറിനിടെ 513 പേർക്കാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. ഇതോടെ മരണസംഖ്യ 1,64,623 ആയി ഉയർന്നു.

1,24,85,509 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,16,29,289 പേർ രോഗമുക്‌തി നേടി. 6,91,597 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7,59,79,651 പേരാണ്​ രാജ്യത്ത്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചത്​. മഹാരാഷ്‌ട്ര, കർണാടക, ​ഛത്തീസ്‌ഗഢ്, ഡെൽഹി, തമിഴ്​നാട്​, ഉത്തർപ്രദേശ്​, പഞ്ചാബ്​, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.

രാജ്യത്ത്​ പുതുതായി സ്​ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്​ട്രയിൽ നിന്നാണ്. രണ്ടു മാസത്തിനിടെ മഹാരാഷ്​ട്രയിൽ ഒൻപത് മടങ്ങാണ്​ കോവിഡ്​ വ്യാപനം. ഇന്നലെ മാത്രം 49,447 കേസുകളും മരണവും മഹാരാഷ്​ട്രയിൽ റിപ്പോർട് ചെയ്‌തു.

Also Read: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE