പാലക്കാട്: വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച. നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി രാജി വെയ്ക്കണം എന്ന ആവശ്യവുമായി പാലക്കാട് നഗരത്തിലാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്.
മന്ത്രി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് ഉൽഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ ധാര്‍മിക ബോധം ഉള്‍ക്കൊണ്ട് മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നും ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി എന്നും പ്രശാന്ത് ശിവന് പറഞ്ഞു.
Also Read: വ്യാപാരികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഓഗസ്റ്റ് ഒൻപതിന് കടകൾ തുറക്കും