ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു

ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിസവം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്.

By Senior Reporter, Malabar News
Israel- Iran War
Rep. Image
Ajwa Travels

ദുബായ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നു. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്‌ടം വാഹനത്തിൽ പതിച്ചാണ് പാക്കിസ്‌ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം.

ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല.

കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്‌ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിസവം പ്രഖ്യാപിച്ചിരുന്നു.

അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽ രാജ്യങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകൂ എന്നുമാണ് ഇറാൻ പ്രസിഡണ്ട് പറഞ്ഞത്. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്.

Most Read| സ്‌ത്രീകൾക്ക് സൗജന്യയാത്ര, പെൻഷൻ 3000 ആക്കും; വമ്പൻ ഉറപ്പുകളുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE