മറ്റൊരു ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടക്കുമെന്ന് ട്രംപ്; തീകൊണ്ട് കളിക്കരുതെന്ന് ഇറാൻ

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ സമുദ്രത്തിന് അടിയിലൂടെയുള്ള കമ്യൂണിക്കേഷൻ കേബിളുകൾ തകർക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ മറ്റൊരു ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിൽ നടന്ന റിപ്പബ്ളിക്കൻ പാർട്ടി ക്യാപെയ്‌നിൽ വെച്ചാണ് ട്രംപിന്റെ പരാമർശം.

”മറ്റൊരു ചെറിയ എപിക് ഫ്യൂറി നടത്തും. അല്ലെങ്കിൽ അവർ കരാറിന് സമ്മതിക്കും. ബുദ്ധിശാലികളാണെങ്കിൽ, നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം എന്ന് അവർ പറയും”- ട്രംപ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്‌ത സൈനിക നടപടിയാണ് എപിക് ഫ്യൂറി.

ഇറാനെതിരെ നടത്തിയ സൈനിക നടപടികളായ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറി’നെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഇറാന്റെ ആണവ സമ്പുഷ്‌ടീകരണ സംവിധാനങ്ങൾ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിൽ തകർത്തതായും അദ്ദേഹം ആവർത്തിച്ചു. ഈ ആഴ്‌ച അവസാനം ഇറാനുനേരെ ആക്രമണം നടത്തുമെന്ന് തുർക്കിയിലെ യുഎസ് സ്‌ഥാനപതി ടോം ബാരക്ക് പ്രസ്‌താവന നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ട്രംപിന്റെയും ഭീഷണി.

അതേസമയം, യുഎസിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. തീകൊണ്ട് കളിക്കരുത് എന്നാണ് ഇറാന്റെ പ്രതികരണം. അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ സമുദ്രത്തിന് അടിയിലൂടെയുള്ള കമ്യൂണിക്കേഷൻ കേബിളുകൾ തകർക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE