ദുബായ്: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകളെ വിലക്കി ദുബായ്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ നല്‍കേണ്ടിവരും എന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ദുബായിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ, സാമൂഹിക ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മുപ്പതിലേറെ പേര് ഒത്തുചേര്‍ന്നതായി കണ്ടാല്‍ സംഘാടകര്‍ക്ക് അര ലക്ഷം ദിര്‍ഹം ഫൈനാണ് ലഭിക്കുക. കൂടാതെ ഇത്തരം പരിപാടികളില്‍ സംബന്ധിക്കുന്ന ഓരോരുത്തരും 15,000 ദിര്‍ഹം ഫൈന്‍ വേറെയും നല്‍കേണ്ടതായി വരും.
Read Also: പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചായിരിക്കണം ഒത്തുചേരലുകള്‍. കൃത്യമായ നിരീക്ഷണം നടത്താനും വിലക്ക് മറികടന്നു കൊണ്ടുള്ള ഒത്തുചേരല്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒത്തുചേരലുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പട്രോളിങ് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.