വ്യാജവാര്‍ത്ത; അബുദാബിയില്‍ മാദ്ധ്യമ പ്രവര്‍ത്തകന് തടവ് ശിക്ഷ

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

അബുദാബി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന് അബുദാബിയില്‍ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു കുടുംബത്തിലെ 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന് വാര്‍ത്ത കെട്ടിച്ചമച്ച കേസിലാണ് വിധി. അഭിമുഖം നല്‍കിയ ആള്‍ക്കും തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

Read Also: വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഔദ്യോഗിക സ്‌ഥിരീകരണം

അബുദാബി സ്‌പോര്‍ട്‌സ് ചാനലിലെ റിപ്പോര്‍ട്ടര്‍ക്കാണ് ശിക്ഷ. ഒരു ഇമറാത്തി കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്ന് ഓഗസ്‌റ്റിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്ത ഏറെ കോളിളക്കം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വാര്‍ത്ത കെട്ടിച്ചമച്ചത് ആണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിയുകയായിരുന്നു. അബുദാബി അപ്പീല്‍ കോടതിയാണ് മാദ്ധ്യമ പ്രവര്‍ത്തകന് ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE