കേന്ദ്ര സർവ്വകലാശാല അസി. പ്രൊഫസർക്കെതിരായ നടപടി പിൻവലിക്കണം; ബിനോയ് വിശ്വം

By Staff Reporter, Malabar News
binoy viswam
ബിനോയ് വിശ്വം എംപി
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർവ്വകലാശാല അസി. പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്‌റ്റ്യനെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് കത്തയച്ച് ബിനോയ് വിശ്വം എംപി. ഗിൽബർട്ട് സെബാസ്‌റ്റ്യനെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.

പ്രഭാഷണത്തിനിടയിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശം നടത്തിയെന്ന പേരിലാണ് ഗിൽബർട്ടിനെതിരെ നടപടി സ്വീകരിച്ചത്.

എന്നാൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചിന്തകളും തടയുന്ന ഇത്തരം നടപടി ആശങ്കാകുലമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. വിമർശനാത്‌മകമായി ചിന്തിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനും വിദ്യാർഥികളെ സഹായിക്കുകയും അവരെ സമൂഹത്തിന്റെ ക്രിയാത്‌മക ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഗിൽബർട്ടിനെതിരായ നടപടി പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ സംവാദങ്ങളും വിയോജിപ്പുകളും വൈജ്‌ഞാനികമായ ഉൽപാദനവുമാണ് നമ്മുടെ സർവകലാശാലകളുടെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയിട്ട് കോവിഡ് കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഖുശ്ബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE