പെരുമണ്ണ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പെരുമണ്ണയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി. അറത്തിൽ പറമ്പ വാർഡിലെ കോൺഗ്രസ് വിമത സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് നടപടി. പെരുവയൽ മണ്ഡലം കോൺഗ്രസ് ട്രഷറർ ടി സൈതുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി മാലതി, വാർഡ് കോൺഗ്രസ് ഭാരവാഹി കുറുമ്പരുകണ്ടി ഷംസു എന്നിവരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു.
ഇരു ഭാഗവും തമ്മിലുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസിന്റെ ഉറച്ച സീറ്റായ അറത്തിൽ പറമ്പിൽ ഇത്തവണ രണ്ട് കോൺഗ്രസ് സ്‌ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വം നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം മുതുവന നളിനി ടീച്ചറെ സ്‌ഥാനാർഥിയായി നിശ്‌ചയിച്ചെങ്കിലും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് കെകെ ഷമീർ പത്രിക പിൻവലിക്കാൻ തയാറായില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഷമീറിനെ യൂത്ത് കോൺഗ്രസ് പുറത്താക്കിയിരുന്നു.
Read also: കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം