തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് വിവിധ തലങ്ങളിൽ ചർച്ച നടത്തുമെന്നും വിശദമായ ചർച്ചകളുടെ അടിസ്‌ഥാനത്തിൽ കമ്മിറ്റി രൂപികരിച്ച് രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഉന്നത മന്ത്രിതല യോഗം ചേരും. സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്‌തമായാണ് തീരുമാനിക്കുക. അതേസമയം, സ്‌കൂൾ തുറക്കുന്നതിനുള്ള സാഹചര്യം ഒരുക്കാൻ ഒരുമാസം സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അതേസമയം, നവംബർ ഒന്ന് മുതൽ ക്‌ളാസ് തുടങ്ങാൻ തീരുമാനിച്ചുവെങ്കിലും സ്‌കൂൾ പ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡം നിശ്‌ചയിച്ചിട്ടില്ല.
ഷിഫ്റ്റ് അടിസ്‌ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്‌ളാസും പ്രവർത്തിക്കേണ്ടതെന്നും സംയുക്‌ത യോഗത്തിലാണ് തീരുമാനിക്കുക. അതേസമയം, സ്‌കൂളുകൾ, സ്‌കൂൾ ബസ് എന്നിവ അണുവിമുക്‌തമാക്കുകയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്യും. എല്ലാ ക്‌ളാസ് മുറികളും അടുത്ത മാസം പതിനഞ്ചോടെ സജ്ജമാക്കി കുട്ടികളുടെ സുരഷ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു.
Read Also: സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഇന്ത്യ; ആദ്യ അഞ്ച് ലക്ഷം പേർക്ക് സൗജന്യ വിസ