നിയന്ത്രണങ്ങളോടെ ആനയോട്ട മൽസരം; ഒന്നാമതെത്തി രവികൃഷ്‌ണൻ

By Team Member, Malabar News
Anayottam At Guruvayur Temple In Covid Situation
Representational Image
Ajwa Travels

തൃശൂർ: ഗുരുവായൂർ ആനയോട്ട മൽസരത്തിൽ രവികൃഷ്‌ണൻ ഒന്നാമത്. രവികൃഷ്‌ണൻ, ദേവദാസ്, വിഷ്‌ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഇതിൽ രവികൃഷ്‌ണൻ ഒന്നാമതും, വിഷ്‌ണു രണ്ടാമതും ഓടിയെത്തി. ആനയോട്ട മൽസരത്തിൽ വിജയിക്കുന്ന ആനയാണ് ഉൽസവ സമയത്ത് സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നത്.

കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ 3 ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ മാത്രമായാണ് ആനയോട്ടം നടത്തിയത്. നിരവധി ആളുകൾ ആനയോട്ട മൽസരം കാണാൻ എത്തിയെങ്കിലും സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ആളുകൾ കുറവായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്തവണ ആനയോട്ട മൽസരം കാണാൻ ആളുകൾ കുറഞ്ഞത്.

Read also: നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE