ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒരു വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 14 ഓളം പ്രതികൾ ഉള്ള കേസിൽ ഒമ്പത് പ്രതികൾ നേരത്തെ അറസ്‌റ്റിലായിരുന്നു. കേസിൽ നാലുപേരെ ഇനിയും പിടികൂടാനുണ്ട്.
ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടികൊണ്ട് പോയി മർദ്ദിച്ച് ആഡംബര കാറും സ്വർണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്‌തുക്കളുമാണ് സംഘം തട്ടിയെടുത്തത്. ആഡംബര കാർ, സ്വർണാഭരണങ്ങൾ, പണം, വിലകൂടിയ വാച്ച് അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്‌തുക്കളാണ് സംഘം കവർന്നത്. കാർ നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
ചങ്ങരംകുളം സിഐ ബഷീർ ചിക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്‌പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്‌ത പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Most Read: ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം കേൾക്കും