കണ്ണൂർ: ജില്ലയിലെ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസുകാരിക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായ ജാൻവിയെ(9) ആണ് മൂന്ന് തെരുവ് നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിച്ചത്. കുട്ടിയുടെ തലയ്‌ക്കും വയറിലും തുടയിലും കൈയിലും ആഴത്തിലുള്ള മുറിവുണ്ട്.
പരിക്കേറ്റ കുട്ടി കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. എടക്കാട് റെയിൽവേ സ്‌റ്റേഷന്റെ പിറകു വശത്ത് ആണ് സംഭവം. വീടിന്റെ മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ഏതാനും ദിവസം മുമ്പാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്ത് വയസുകാരൻ നിഹാൽ മരിച്ചത്.
അതിനിടെ, അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. തെരുവുനായ്‌ക്കൾ വർധിച്ചു വരുന്നതായും അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്.
Most Read: ‘നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി കലിംഗ രജിസ്‌ട്രാർ