ഒറ്റക്കെട്ടായി അതിജീവിക്കാനുള്ള സമയമാണിത്; ഐക്യം തകർക്കരുത്; നഡ്ഡയുടെ പരാമർശത്തിൽ ​ഗെഹ്‌ലോട്ട്

By Desk Reporter, Malabar News
Ashok-Gehlot_malabarnews
Ashok Gehlot
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ പൗരത്വ നിയമ ഭേദ​ഗതി ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ച് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നഡ്ഡയുടെ പ്രസ്‌താവന നിർഭാ​ഗ്യകരമാണെന്നും രാജ്യത്തിന്റെ ഐക്യം തകർക്കരുതെന്നും ​ഗെഹ്‌ലോട്ട് പറഞ്ഞു.

“സിഎഎ നടപ്പാക്കുന്നത് സംബന്ധിച്ച് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ജിയുടെ പ്രസ്‌താവന നിർഭാഗ്യകരമാണ്. കോവിഡ് -19 വ്യാപനം ആരംഭിക്കുന്നതിന് മുമ്പുതന്നെ സി‌എ‌എ നടപ്പാക്കാനുള്ള ബിജെപിയുടെ നിർബന്ധം കാരണം രാജ്യത്ത് സംഘർഷങ്ങൾ ഉണ്ടായിരുന്നു, നിരവധി മേഖലകളിൽ സ്‌ഥിതി സങ്കീർണമായിരുന്നു,”- ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു.

സംഘർഷം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. “കൊറോണയുടെ സ്‌ഥിതി ഇപ്പോഴും വളരെ ഗുരുതരമായിരിക്കുമ്പോൾ, അവർ വീണ്ടും സംഘർഷം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നു. രാഷ്‌ട്രം ഐക്യത്തോടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള സമയമാണിത്, സമാധാനവും സാമുദായിക ഐക്യവും തകർക്കരുത്,”- ഗെഹ്‌ലോട്ട് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പാശ്‌ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും ഇത് ഉടൻ നടപ്പാക്കുമെന്നും ജെപി നഡ്ഡ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്നുവെന്നും ബംഗാളിൽ പൊതുജന സംവാദത്തിൽ സംസാരിക്കവെ നഡ്ഡ പറഞ്ഞിരുന്നു. പൗരത്വനിയമം പാർലമെന്റിൽ പാസായതാണ്. സിഎഎ നടപ്പാക്കാൻ തങ്ങൾ ബാധ്യസ്‌ഥരാണെന്നും അതിന്റെ ​ഗുണം എല്ലാവർക്കും ലഭിക്കുമെന്നും ആയിരുന്നു നഡ്ഡയുടെ പ്രസ്‌താവന.

Related News:  പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE