വിധി എന്ത്? യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം

By News Desk, Malabar News
up-election-2022
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക. 201751 സീറ്റുകളിലും വിജയം നേടിയ ആത്‌മവിശ്വാസത്തിലാണ് ബിജെപി. അജയ് മിശ്രയുടെ മകൻ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 8 മണ്ഡലങ്ങളിലും ബിജെപി ഭരണം പിടിച്ചിരുന്നു. ഇത്തവണ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ ലോകം.

ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ കടുത്ത പ്രചാരണം ആണ് പ്രതിപക്ഷ പാർട്ടികൾ നടത്തിയത്. കോൺഗ്രസിന്റെ ശക്‌തികേന്ദ്രമായ റായ്‌ബറേലിയും ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. കോൺഗ്രസിന്റെ രണ്ട് സിറ്റിംഗ് എംഎൽഎമാരും കൂറുമാറി ബിജെപിയിൽ ചേർന്നതിനാൽ ജില്ലയിൽ കോൺഗ്രസ് നടത്തുന്നത് അഭിമാന പോരാട്ടമാണ്. തലസ്‌ഥാന ജില്ലയായ ലഖ്‌നൗവിലെ 9 മണ്ഡലങ്ങളിലും ഇന്ന് പോളിങ് നടക്കും.

Also Read: മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE